ബീജിംഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ചൈനയിലും റിപ്പോർട്ട് ചെയ്തു. ചൈനയിലെ ടിയാൻജിനിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഡിസംബർ 9ന് വിദേശയാത്ര കഴിഞ്ഞെത്തിയ വ്യക്തിയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഷീജിയാംഗിൽ കൊവിഡ് ഡെൽറ്റ വകഭേദത്തിന്റെ ഉപരൂപാന്തരവും സ്ഥിരീകരിച്ചു. ഒരാഴ്ച കൊണ്ട് 190 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ ഫാക്ടറികൾ പൂട്ടുകയും കണ്ടെയ്ന്മെന്റ് സോൺ ആയി പ്രഖ്യാപിക്കുകയും ചെയ്തു.
എ വൈ. 4 എന്നാണ് ഡെൽറ്റ ഉപരൂപാന്തരത്തിന്റെ നാമം. ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മേഖലയിൽ വൻ തോതിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.











