Tuesday, June 28, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

‘കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ സിപിഐഎം ശ്രമിക്കുന്നു’; മുഖ്യമന്ത്രി ജനാധിപത്യമര്യാദ കാട്ടണമെന്ന് ജമാ അത്തെ ഇസ്ലാമി കേരള അമീര്‍

by Brave India Desk
Dec 16, 2021, 10:43 am IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ സിപിഐഎം ശ്രമിക്കുന്നെന്ന് ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുള്‍ അസീസ്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ ചരിത്രം വിസ്മരിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ജമാ അത്തെ ഇസ്ലാമിക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ പദവിക്ക് ചേര്‍ന്നതല്ലെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പറഞ്ഞു.

കേരളത്തിലെ സാമുദായിക ഐക്യം തകര്‍ക്കുന്നതില്‍ ചരിത്രത്തില്‍ സിപിഐഎമ്മിന്റെ പേര് രേഖപ്പെടുത്താന്‍ പോവുകയാണ്. കേരളത്തെ വളരെ അപകടകരമായ സാഹചര്യത്തിലേക്കാണ് സിപിഐഎം കൊണ്ട് പോവുന്നത്. അധികാരത്തുടര്‍ച്ച എന്ന ഏകലക്ഷ്യത്തിലൂന്നിയപ്പോള്‍ അരുതാത്ത പലതും സിപിഐഎമ്മിന് ചെയ്യേണ്ടി വരുന്നുവെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ വ്യക്തമാക്കി.

Stories you may like

‘സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മൗനം കുറ്റം ഏറ്റെടുക്കല്‍’: കുമ്മനം രാജശേഖരന്‍

‘മകളുടെ ബിസിനസിന് ഷാർജ ഭരണാധികാരിയുടെ സഹായം തേടി, ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടന്നു, ചർച്ചയിൽ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു’; കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‍ന

ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, ഹലാല്‍ തുടങ്ങിയ ആരോപണങ്ങള്‍ കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇവയെ വളരെ ശക്തമായി നേരിടേണ്ട ഭരണകൂടം അവിടെ അറച്ച്‌ നില്‍ക്കുകയും നോക്കി നില്‍ക്കുകയുമാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ പ്രബലമായ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ രാഷ്ട്രീയമായും ആശയപരമായും നേരിടുന്നതിന് പകരം സമൂഹത്തില്‍ വര്‍ഗീയത വിതച്ച്‌ വിളവെടുപ്പ് നടത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നീക്കങ്ങളോട് ജമാഅത്തെ ഇസ്‌ലാമിയെ ചേര്‍ത്തുവെച്ച്‌ ദുരൂഹത ജനിപ്പിക്കുംവിധം വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുന്നത് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളില്‍നിന്ന് ഉണ്ടാകേണ്ടതല്ലെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ രൂക്ഷമായി വിമര്‍ശിച്ചു.

‘കേരളത്തിലെ സി.പി.എമ്മടക്കമുള്ള ഇടതുപക്ഷം എത്രയോ തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തിന്റെ ഈ രാഷ്ട്രീയ പിന്തുണ സ്വീകരിച്ചവരും ശരിവെച്ചവരും അതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചവരുമാണ്. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ തത്ത്വാധിഷ്ഠിതമായ രാഷ്ട്രീയപിന്തുണ സ്വീകരിച്ചപ്പോഴും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിച്ചത് ജമാഅത്തെ ഇസ്‌ലാമിയാണെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറല്ലെങ്കില്‍ മുസ്‌ലിം ലീഗടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അത് വകവെച്ചുകൊടുക്കാനുള്ള ജനാധിപത്യമര്യാദ അങ്ങ് കാട്ടണം. തങ്ങളുടെ കൂടെ കൂടുമ്പോള്‍ മാത്രം ഒരു കൂട്ടര്‍ വിശുദ്ധരും പുരോഗമനവാദികളും മറുപക്ഷത്താകുമ്പോള്‍ അവിശുദ്ധരും തീവ്രവാദികളുമായി മാറുന്നതിന്റെ രസതന്ത്രം രാഷ്ട്രീയമായ സത്യസന്ധതയില്ലായ്മയാണ്’, അമീര്‍ പറഞ്ഞു.

Tags: pinarayi vijayancpimjama ate islamikerala ameer
ShareTweetSendShare

Discussion about this post


Latest stories from this section

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു : ഇന്ന് 4,459 പേർക്ക് കൊവിഡ്

സ്വപ്നാ സുരേഷിന്‍റെ രഹസ്യമൊഴി പകർപ്പ് വേണം; ഹൈക്കോടതിയെ സമീപിച്ച് സരിത

സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർധിച്ചു

‘അമ്മ’യുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാർ രണ്ട് സ്ത്രീകള്‍ക്ക്‌ വീടുകള്‍ പണിത് നല്‍കി’; എം എൽ എയ്ക്കെതിരെ വിമർശനവുമായി ഷമ്മി തിലകൻ

Next Post

എസ്.എന്‍.ഡി.പി ശാഖ സെക്രട്ടറി ഓഫീസ് മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍

Latest News

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു : ഇന്ന് 4,459 പേർക്ക് കൊവിഡ്

‘വെറും 3 ദിവസത്തിനുള്ളിൽ ലഭിച്ചത് 59,900 അപേക്ഷകൾ, നിയമനം ഡിസംബറിൽ’; അഗ്നിപഥിന് ആവേശകരമായ പ്രതികരണമെന്ന് വ്യോമസേന

ഏക ദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി

സ്വപ്നാ സുരേഷിന്‍റെ രഹസ്യമൊഴി പകർപ്പ് വേണം; ഹൈക്കോടതിയെ സമീപിച്ച് സരിത

ജി 7 ഉച്ചകോടി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നു

ഉപേക്ഷിക്കപ്പെട്ട ട്രക്കിൽ 46 പേരെ മരിച്ച നിലയിൽ കണ്ടെത്തി

സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർധിച്ചു

‘അമ്മ’യുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാർ രണ്ട് സ്ത്രീകള്‍ക്ക്‌ വീടുകള്‍ പണിത് നല്‍കി’; എം എൽ എയ്ക്കെതിരെ വിമർശനവുമായി ഷമ്മി തിലകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies