ഡല്‍ഹി: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട് ചികിത്സയിലിരിക്കെ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ സംസ്കാരം ഇന്ന് ഭോപാലില്‍ നടക്കും. രാവിലെ 11ന് ഭദ്ഭഡ വിശ്രം ഘട്ടിലാകും സംസ്കാര ചടങ്ങുകള്‍ നടക്കുക.
ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ ഭൗതികശരീരം ഭോപ്പാലില്‍ എത്തിച്ചിരുന്നു. പൂര്‍ണ്ണ സൈനിക ബഹുമതികളോടെയാകും സംസ്കാര ചടങ്ങുകളെന്ന് വ്യോമ സേന അറിയിച്ചു.
എയര്‍പോര്‍ട്ട് റോഡിലെ സണ്‍ സിറ്റി കോളനിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനത്തിന് വച്ചിരുന്നു. നൂറുകണക്കിന് പേര് അന്തിമോപചാരമര്‍പ്പിക്കാനെത്തി.
Discussion about this post