റാഞ്ചി: ഝാർഖണ്ഡിൽ യുപിഎ സഖ്യം തകർച്ചയിലേക്ക്. മുഖ്യമന്ത്രി ഹേമന്ദ് സോറൻ വിളിച്ച യോഗത്തിൽ നിന്നും കോൺഗ്രസ് എം എൽ എമാർ വിട്ടു നിന്നു. ഹേമന്ദ് സോറൻ നയിക്കുന്ന ഝാർഖണ്ഡ് മുക്തി മോർച്ചയുമായി പല കാരണങ്ങൾ നിമിത്തവും കോൺഗ്രസ് ഭിന്നതയിലാണ്.
സഖ്യത്തിലെ മൂന്നാം കക്ഷിയായ ആർജെഡിയും ജെ എം എമ്മുമായി അത്ര രസത്തിലല്ല. മുഖ്യമന്ത്രിയുടെ യോഗം ബഹിഷ്കരിച്ച കോൺഗ്രസ് നേതാക്കൾ, കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ആലംഗീർ ആലമിന്റെ വീട്ടിൽ സമാന്തര യോഗം ചേർന്നിരുന്നു.







