തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രധാന പ്രതി ഒട്ടകം രാജേഷിനെ തിരഞ്ഞ് പോയ പൊലീസ് സംഘത്തിലെ ഒരു പൊലീസുകാരൻ വള്ളം മുങ്ങി മരിച്ചു. എസ് എ പി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ ആലപ്പുഴ സ്വദേശി ബാലുവാണ് മരിച്ചത്. വെള്ളത്തിൽ വീണ ബാലുവിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കടയ്ക്കാവൂർ അഞ്ചുതെങ്ങ് പാണയിൽക്കടവിൽ വെച്ചായിരുന്നു അപകടം. വള്ളത്തിൽ ഉണ്ടായിരുന്ന വർക്കല സി ഐയും മറ്റ് മൂന്ന് പേരും നീന്തി രക്ഷപ്പെട്ടു.
ഒട്ടകം രാജേഷ് അഞ്ചുതെങ്ങിലെ ഒരു തുരുത്തിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരത്തെ തുടർന്ന് അന്വേഷണത്തിന് പോയതായിരുന്നു പൊലീസ് സംഘം. ഇവർ യാത്ര ചെയ്തിരുന്ന വള്ളം കായലിൽ മുങ്ങിപ്പോവുകയായിരുന്നു.
Discussion about this post