അമേഠി: രാജ്യത്തെ വിലക്കയറ്റത്തിനും ദുരിതങ്ങൾക്കും വേദനകൾക്കും കാരണം ഹിന്ദുത്വവാദികളെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമേഠിയിൽ സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം നടത്തിയ റാലിയിലാണ് രാഹുൽ ഗാന്ധിയുടെ വർഗീയ പരാമർശം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ അമേഠി സന്ദർശനമാണ് ഇത്.
പ്രധാനമന്ത്രിയുടെ ഗംഗാ സ്നാനത്തെയും രാഹുൽ ഗാന്ധി പരിഹസിച്ചു. രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാകുന്ന സമയത്ത് പ്രധാനമന്ത്രി ഗംഗയിൽ കുളിച്ച് നടക്കുകയാണ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ. നേരത്തെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പ്രധാനമന്ത്രിയുടെ ഗംഗാ സ്നാനത്തെ വർഗീയമായി പരിഹസിച്ചിരുന്നു.









