തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാർ ലേലത്തിൽ സ്വന്തമാക്കി എറണാകുളം സ്വദേശി അമൽ മുഹമ്മദ്. 15 ലക്ഷം രൂപയാണ് ലേലത്തിൽ അടിസ്ഥാന വിലയായി ദേവസ്വം ബോർഡ് നിശ്ചയിച്ചിരുന്നത്.
ഗുരുവായൂരപ്പന്റെ ഭക്തനാണ് അമൽ മുഹമ്മദെന്ന് അദ്ദേഹത്തിന് വേണ്ടി ലേലത്തിൽ പങ്കെടുത്ത സുഹൃത്ത് സുഭാഷ് പണിക്കർ പറഞ്ഞു. വൈകീട്ട് മൂന്ന് മണിയ്‌ക്കായിരുന്നു ലേലം ആരംഭിച്ചത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായിരുന്നു ലേലം.
മകന് സമ്മാനം നൽകുന്നതിനാണ് അമൽ മുഹമ്മദ് ഥാർ ലേലത്തിൽ സ്വന്തമാക്കിയത്. മുഹമ്മദ് തന്റെ അടുത്ത സുഹൃത്താണ്. ഥാർ ലേലം ചെയ്യുന്ന വിവരം താനാണ് അറിയിച്ചത്. ഭഗവാന്റേത് ആയതിനാൽ എന്ത് വിലകൊടുത്തും സ്വന്തമാക്കണമെന്ന് ആയിരുന്നു മുഹമ്മദ് നൽകിയ നിർദ്ദേശം. ഗുരുവായൂരപ്പനെ മുഹമ്മദിന് വലിയ ഇഷ്ടമാമെന്നും സുഹൃത്ത് സുഭാഷ് പണിക്കർ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ ഥാർ അമലിന് നൽകുന്നത് വിശദമായി ആലോചിച്ച ശേഷമായിരിക്കുമെന്നാണ് ദേവസ്വം ബോർഡ് ചെയർമാന്റെ വിശദീകരണം.












