പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗൗതം ഗംഭീർ എം പിക്കുമെതിരെ വിദ്വേഷ പരാമർശം ട്വീറ്റ് ചെയ്ത സോണി സ്പോർട്സിനെതിരെ പ്രതിഷേധം വ്യാപകം. ലഖ്നൗ ആസ്ഥാനമാക്കി രൂപീകരിക്കുന്ന പുതിയ ഐപിഎൽ ടീമിന്റെ മെന്റർ സ്ഥാനത്തേക്ക് ഗംഭീറിനെ നിയമിച്ചതിന് പിന്നാലെയാണ് വിവാദ പരാമർശവുമായി സോണി സ്പോർട്സ് രംഗത്ത് വന്നത്.
Why did @SonySportsIndia delete it? pic.twitter.com/FmXkHNEgs3
— iMac_too (@iMac_too) December 18, 2021
പ്രധാന നേതാവ് ഈ വ്യക്തിക്ക് ആവശ്യത്തിന് ശമ്പളം നൽകുന്നില്ലെന്ന് ഇതിനാൽ വ്യക്തമാകുന്നുവെന്നായിരുന്നു വിവാദ ട്വീറ്റ്.ബിജെപി എം പിയായ ഗൗതം ഗംഭീറിനെയും പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെയും ഉന്നം വെച്ചുള്ള ട്വീറ്റാണ് ഇതെന്ന് വ്യാഖ്യാനം വന്നതോടെ സംഭവം വിവാദമായി. ഇതോടെ സ്ഥാപനം ട്വീറ്റ് പിൻവലിക്കുകയായിരുന്നു.
ട്വീറ്റ് പിൻവലിച്ചെങ്കിലും ഇതിൽ വിശദീകരണം നൽകാനോ ക്ഷമാപണം നടത്താനോ സോണി സ്പോർട്സ് തയ്യാറായിട്ടില്ല.
Discussion about this post