ഗുണ്ടൂര്‍: ഗര്‍ഭിണിയാവാന്‍ വേണ്ടി പൊക്കിള്‍ക്കൊടി കഴിച്ച 19കാരിക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ചയാണ് സംഭവം. ആന്ധ്രാപ്രദേശില്‍ ദാച്ചേപ്പള്ളി സ്വദേശിയാണ് മരിച്ചത്.
മൂന്ന് വര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഗര്‍ഭം ധരിക്കാന്‍ വേണ്ടി പല മരുന്നുകളും ഇവര്‍ പരീക്ഷിക്കുകയായിരുന്നു. പല നാടന്‍ മരുന്നുകളും ഇവര്‍ ഉപയോഗിച്ചിരുന്നു. പൊക്കിള്‍ക്കൊടി കഴിച്ചാല്‍ ഗര്‍ഭിണിയാകുമെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞതു പ്രകാരമാണ് യുവതി പൊക്കിള്‍ക്കൊടി കഴിച്ചത്.
നവജാത ശിശുവില്‍ നിന്ന് പൊക്കിള്‍ക്കൊടി എടുത്ത് വ്യാഴാഴ്ച കഴിച്ചതിന് പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇവര്‍ മരണപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി.
മൃതദേഹം നരസറോപേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. അതേസമയം പൊക്കിള്‍ക്കൊടി കഴിക്കുന്നത് അശാസ്ത്രീയമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Discussion about this post