പ്രയാഗ്രാജ്: സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ആയിരം കോടി രൂപ സ്വയം സഹായ സംഘങ്ങൾ വഴി സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ 16 ലക്ഷം സ്ത്രീകൾക്ക് നേരിട്ട് ഇതിന്റെ പ്രയോജനം ലഭിക്കും.
ദീൻദയാൽ അന്ത്യോദയ യോജനക്ക് കീഴിലുള്ള വിവിധ പദ്ധതികൾ പ്രകാരമാണ് പ്രധാനമന്ത്രി പണം കൈമാറിയത്. കൂടാതെ മുഖ്യമന്ത്രി കന്യാ സുമംഗല പദ്ധതി പ്രകാരം ഉത്തർ പ്രദേശിലെ ഒരു ലക്ഷത്തോളം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്കും പ്രധാനമന്ത്രി തുക കൈമാറി.
പിന്നീട് നിരവധി ക്ഷേമപദ്ധതികൾക്ക് ഉത്തർ പ്രദേശിൽ പ്രധാനമന്ത്രി തുടക്കം കുറിക്കുകയും നിലവിലുള്ള കേന്ദ്ര- സംസ്ഥാന പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു.
Discussion about this post