ഡൽഹി: അച്ചടക്ക ലംഘനം നടത്തിയതിന് തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം പി ഡെറിക് ഒബ്രിയാന് സസ്പെൻഷൻ. ശീതകാല സമ്മേളനത്തിന്റെ തുടർന്നുള്ള ദിവസങ്ങളിൽ ഒബ്രിയാന് സഭാനടപടികളിൽ പങ്കെടുക്കാനാവില്ല. റൂൾബുക്ക് വലിച്ചെറിഞ്ഞതിനാണ് ഒബ്രിയാന് സസ്പെൻഷൻ.
രാജ്യസഭയിൽ നിന്ന് പന്ത്രണ്ട് എം പി മാരെ സസ്പെൻഡ് ചെയ്ത നടപടിയിലും തെരഞ്ഞെടുപ്പ് പരിഷ്കരണ ബില്ലിലും പ്രതിഷേധിച്ചായിരുന്നു ഒബ്രിയാൻ റൂൾ ബുക്ക് വലിച്ചെറിഞ്ഞത്. ഇത് അച്ചടക്ക ലംഘനമായി കണക്കാക്കിയാണ് നടപടി.
Discussion about this post