ശ്രീനഗർ: കഴിഞ്ഞ ദിവസം ബരാമുള്ളയിൽ സൈന്യവും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ ലഷ്കർ ഭീകരൻ ഫൈസൽ അഹമ്മദ് അറസ്റ്റിലായി. ഇയാൾ ഷോപിയാൻ സ്വദേശിയാണ്. ഭീകരന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനക്കിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
ഇയാളിൽ നിന്നും പിസ്റ്റളും വെടിയുണ്ടകളും പിടികൂടി. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post