താൻ ഒരിക്കലും ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിക്കില്ലെന്നും നിലവിൽ ഭഗവത് ഗീത പഠിക്കുകയാണെന്നും ബിഗ് ബോസ് ഒടിടി താരം ഉർഫി ജാവേദ്. യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ ജനിച്ചതിനാൽ അവസരങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും ഉർഫി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ താൻ ആക്രമിക്കപ്പെടുകയാണ്. ഇതിന് പിന്നിൽ മുസ്ലീം നാമധാരികളാണെന്നും അവർ കൂട്ടിച്ചേർത്തു.
ഞാൻ ഇസ്ലാമിനെ അപമാനിക്കുകയാണ് എന്നാണ് അവർ പറയുന്നത്. സ്ത്രീകൾ തങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പെരുമാറണം എന്ന് വാശി പിടിക്കുന്നവരാണ് മുസ്ലീം പുരുഷന്മാർ. സമുദായത്തിലെ എല്ലാ സ്ത്രീകളെയും ചൊൽപ്പടിക്ക് നിർത്താൻ അവർ ആഗ്രഹിക്കുന്നു. ഇത് കൊണ്ടാണ് ഞാൻ ഇസ്ലാമിൽ വിശ്വസിക്കാത്തത്. എന്നെ അവർ ആക്രമിക്കുന്നതിന് കാരണം ഞാൻ അവരെ വകവെക്കാത്തത് കൊണ്ടാണ്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉർഫി പറഞ്ഞു.
ഞാൻ ഹിന്ദു മതത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു. അതിനാൽ ഞാൻ ഇപ്പോൾ ഭഗവത് ഗീത പഠിക്കുകയാണ്. ഞാൻ അതിന്റെ പ്രായോഗികമായ ഭാഗത്തിൽ താത്പര്യപ്പെടുന്നു. താൻ തീവ്രവാദത്തെ വെറുക്കുന്നുവെന്നും ഭഗവത് ഗീതയുടെ ആശയങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുന്നുവെന്നും അവർ പറഞ്ഞു.
നിരവധി ടിവി സീരിയലുകളിലും വെബ് സീരീസുകളിലും വേഷമിട്ട ഉർഫി ജാവേദ് ബിഗ് ബോസ് ഒടിടി ഒന്നാം സീസണിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചിരുന്നു.
Discussion about this post