ലഖ്നൗ : കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സല്മാന് ഖുര്‍ഷിദിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശിലെ കോടതി. ഹിന്ദു മതത്തെ ഐഎസ്ഐഎസുമായും ബോക്കോ ഹറാമുമായും താരതമ്യം ചെയ്ത് പുസ്തകം പ്രസിദ്ധീകരിച്ച സംഭവത്തിലാണ് നടപടി.
ഭക്ഷ കാ തലാബ് പോലീസിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സല്മാന് ഖുര്‍ഷിദിന്റെ പുസ്തകത്തില്‍ ഹിന്ദു മതത്തെ വ്രണപ്പെടുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
മൂന്ന് ദിവസത്തില്‍ എഫ്ഐആറിന്റെ കോപ്പി കോടതിയില്‍ സമര്‍പ്പിക്കണമെന്നും അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശാന്തനു ത്യാഗി ഉത്തരവിട്ടു.’ സണ്‍റൈസ് ഓവര്‍ അയോദ്ധ്യ: നേഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ്’ എന്ന പുസ്തകത്തിലാണ് ഖുര്‍ഷിദ് ഹിന്ദുത്വത്തെ ജിഹാദി സംഘടനകളുമായി താരതമ്യം ചെയ്തത്.
Discussion about this post