കണ്ണൂർ: എസ് ഡി പി ഐ അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ചേർന്നാണ് പിണറായി വിജയന്റെ ഇടതുപക്ഷം ഭരണം നടത്തുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. തൊഴിലാളി വർഗ സർവാധിപത്യ സംഘടനയായ സി.പി.എം കാണാത്ത മതമേലധ്യക്ഷൻമാരുണ്ടോ ഇവിടെയെന്നും സുധാകരൻ ചോദിച്ചു. കെ. റെയിൽ വിഷയത്തിൽ പാർട്ടി തീരുമാനത്തിനെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയ ശശി തരൂർ എം പിയോട് വിശദീകരണം ചോദിച്ചതായും അദ്ദേഹം പറഞ്ഞു.
പാർട്ടി എം.പിമാരെല്ലാം പാർട്ടിക്ക് വഴിപ്പെടണം. പാർട്ടിക്ക് വിധേയപ്പെട്ടില്ലെങ്കിൽ തരൂർ പാർട്ടിയിൽ ഉണ്ടാകില്ലെന്നും സുധാകരൻ വ്യക്തമാക്കി. ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ടിൽ വെള്ളം ചേർത്തത് തെറ്റാണെന്നാണ് ഇപ്പോൾ പാർട്ടിക്ക് മനസ്സിലാവുന്നതെന്നും സുധാകരൻ പറഞ്ഞു.
Discussion about this post