ലഖ്നൗ: സമാജ് വാദി പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അമ്മ പദ്ധതികളുടെ പേര് പറഞ്ഞ് മുന്‍കാല സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ ആയിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു. കൗശാംബിയില്‍, ജനവിശ്വാസ യാത്രയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിനിടയില്‍, സമാജ് വാദി പാര്‍ട്ടി അംഗമായ വ്യവസായി പിയൂഷ് ജയിന്റെ കാര്യവും അദ്ദേഹം പരാമര്‍ശിച്ചു.’ചിലര്‍ ഇപ്പോള്‍ അധികാരത്തിലില്ല. എന്നാല്‍, ഇരട്ട എന്‍ജിനുള്ള ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ അഞ്ചു വര്‍ഷമായി ഭരണം നഷ്ടപ്പെട്ടവരുടെ ചുവരുകള്‍ക്കുള്ളില്‍ നിന്നു പോലും കോടിക്കണക്കിന് രൂപ പുറത്തേക്ക് വരുന്നതായി കാണാന്‍ സാധിച്ചു’. കാണ്‍പൂരില്‍ പിയൂഷ് ജയിന്റെ വസതിയില്‍ നിന്നും 200 കോടിയോളം രൂപ റെയ്ഡില്‍ പിടിക്കപ്പെട്ട സംഭവത്തെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം.
‘ഇപ്പോള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്ന സൗജന്യ ഭക്ഷണവും മറ്റു സാധനങ്ങളുമെല്ലാം നിങ്ങള്‍ക്ക് അവകാശപ്പെട്ടത് തന്നെയാണ്. പക്ഷേ, മുന്‍കാല സര്‍ക്കാരുകള്‍, അത് അഴിമതിക്കും ധനസമ്പാദന ഉപയോഗിച്ചിരുന്നു എന്ന് മാത്രം’ യോഗി ആദിത്യനാഥ് തുറന്നടിച്ചു.
Discussion about this post