ഡല്‍ഹി: സുധീദ്ര കുല്‍ക്കര്‍ണിക്കു നേരെ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമം വ്യക്തികളുടെ കാഴ്ചപ്പാടിനോടുള്ള അസഹിഷ്ണുതയെയാണ് കാണിക്കുന്നതെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി.
ദീര്‍ഘകാലം എന്റെ സഹപ്രവര്‍ത്തകനായിരുന്ന സുധീദ്ര കുല്‍ക്കര്‍ണി കരി മഷി പ്രയോഗത്തിനിരയാകുന്നത് ടി.വിയിലാണ് കണ്ടത്. ഇത്തരം സംഭവങ്ങള്‍ വ്യക്തികളുടെ വ്യത്യസ്ത നിലപാടുകളോടുള്ള വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയാണ് കാണിക്കുന്നത് – അദ്വാനി പറഞ്ഞു.
ഇതൊരു ചെറിയ പ്രതിഷേധം മാത്രമായിരുന്നു എന്നാണ് ശിവസേനയുടെ ഭാഷ്യം. പരിപാടി റദ്ദാക്കണമെന്ന ശിവസേനയുടെ ആവശ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇന്നു രാവിലെ സംഘാടകനും ഒബ്സര്‍വര്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്റെ ചെയര്‍മാനുമായ കുല്‍ക്കര്‍ണിക്കു നേരെ ശിവസേന പ്രവര്‍ത്തകര്‍ കരി മഷി ഒഴിച്ചത്.
Discussion about this post