ഡൽഹി: മണിപ്പൂർ മന്ത്രിയും എൻ.പി.പി നേതാവുമായ ലെറ്റ്പാവോ ഹവോകിപ് ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെയും ദേശീയ വക്താവ് സംബിത് പത്രയുടെയും സാന്നിധ്യത്തിലാണ് ബി.ജെ.പിയിൽ ചേർന്നത്.
മണിപ്പൂരിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് എൻ.പി.പി. ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിൽ യുവജനകാര്യ-സ്പോർട്സ് മന്ത്രിയായിരുന്നു അദ്ദേഹം.
മണിപ്പൂർ തെരഞ്ഞെടുപ്പിൽ 60 സീറ്റിലും പാർട്ടി തനിച്ച് മത്സരിക്കുമെന്ന് എൻ.പി.പി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാംഗ്മ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post