ശ്രീനഗര്‍: ജമ്മുകശ്മീരില്‍ 48 മണിക്കൂറിനിടെ 9 ഭീകരരെ വധിച്ച് സുരക്ഷാസേന. തുടര്‍ച്ചയായി ഉണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ജമ്മുകശ്മീരില്‍ സുരക്ഷാസേന ഭീകരവിരുദ്ധ നീക്കം ശക്തമാക്കിയത്.
ശ്രീനഗറിലെ പന്താ ചൗക്ക് മേഖലയിലെ ഗോമന്ദര്‍ മൊഹല്ലയില്‍ ശനിയാഴ്ച അര്‍ധരാത്രി നടന്ന ഏറ്റുമുട്ടലില്‍ 3 ഭീകരരെ വധിച്ചു. ജമ്മുവിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്കും സിആര്‍പിഎഫ് ഉദ്യോഗസ്ഥനും പരുക്കേറ്റു. വന്‍ ആയുധശേഖരം പിടികൂടി.
Discussion about this post