ഡൽഹി: പാചകവാതകത്തിന് വില കുറച്ചു. വാണിജ്യ പാചകവാതക സിലിണ്ടർ ഒന്നിന് 102.50 രൂപയാണ് കുറച്ചത്. ഇന്ന് മുതല്‍ വില കുറവ് പ്രാബല്യത്തില്‍ വന്നു.
ഇതോടെ 1998.5 രൂപയാകും ഇന്ന് മുതല്‍ വാണിജ്യ സിലിണ്ടറിന്റെ ഡൽഹിയിലെ വില. വാണിജ്യ സിലിണ്ടറുകള്‍ പ്രധാനമായും ഉപയോഗിക്കുന്ന റെസ്‌റ്റോറന്റുകള്‍, ചായകടകള്‍, മറ്റു ഭക്ഷണ ശാലകള്‍ തുടങ്ങിയവയ്ക്ക് വില കുറവ് ആശ്വാസമാകും.
അതേസമയം ഗാർഹിക പാചകവാതക വിലയിൽ മാറ്റമില്ലെന്ന് പൊതുമേഖലാ എണ്ണ കമ്പനികൾ അറിയിച്ചു.
Discussion about this post