ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന നേതാവ് അഡ്വക്കേറ്റ് രൺജീത് ശ്രീനിവാസന്റെ കൊലയാളികളായ എസ് ഡി പി ഐക്കാർ ഉപയോഗിച്ചത് വീട്ടമ്മയുടെ പേരിൽ എടുത്ത സിം കാർഡ് എന്ന് തെളിഞ്ഞതോടെ കേരളത്തിൽ ‘ഫോൺ ജിഹാദ്‘ എന്ന് ആരോപണം ശക്തമാകുന്നു. വാർത്ത പുറത്ത് വന്നതോടെ ഒരു പ്രത്യേക വിഭാഗത്തിന്റെ മൊബൈൽ കടകളിൽ വ്യാപാരത്തിൽ വൻ ഇടിവ് വന്നതായി ഓൻലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആധാർ വെരിഫിക്കേഷന്റെ പേരിൽ ആലപ്പുഴ സ്വദേശിനിയായ വീട്ടമ്മയുടെ വ്യാജരേഖ ഉപയോഗിച്ച് വ്യാജ സിം കാർഡ് എടുത്താണ് പ്രതികൾ കൃത്യം നിർവ്വഹിച്ചത്. പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷ ആണ് ഇതിന് പിന്നിൽ. ഇയാളുടെ ബി ആൻഡ് ബി മൊബൈൽ കടയിൽ നിന്നും എടുത്ത സിം കാർഡാണ് പ്രതികൾ ഉപയോഗിച്ചത്.
എസ് ഡി പി ഐ- പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള മൊബൈൽ ഫോൺ കടക്കാർ ഇത്തരത്തിൽ പലരുടെയും ആധാർ നമ്പറുകൾ ഉപയോഗിച്ച് സിം കാർഡുകൾ സംഘടിപ്പിച്ച് ഉപയോഗിക്കുന്നതായി സംശയമുണ്ട്. ഇവ ഉപയോഗിച്ച് ഭീകര പ്രവർത്തനങ്ങൾ, കൊലപാതകങ്ങൾ എന്നിവ ആസൂത്രണം ചെയ്യുന്നതായും റിപ്പോർട്ടുണ്ട്.












