ചെന്നൈ: ഭാരത മാതാവിനെയും പ്രധാനമന്ത്രിയെയും അമിത് ഷായെയും അപമാനിച്ച കേസിൽ ക്രൈസ്തവ പുരോഹിതൻ ജോർജ്ജ് പൊന്നൈയ്യക്കെതിരായ നിയമ നടപടികൾ തുടരുന്നതിന് തടസ്സമില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭാരത മാതാവിനെ അവഹേളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ജോർജ്ജ് പൊന്നയ്യക്കെതിരായ എഫ് ഐ അർ റദ്ദാക്കാനാവില്ലെന്നും ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ പറഞ്ഞു. കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു ഭാരത മാതാവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പൊന്നൈയ്യ അവഹേളിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്.
വീഡിയോ വൈറൽ ആയതോടെ അനധികൃതമായ കൂടിച്ചേരൽ, വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, ക്രിമിനൽ ഗൂഢാലോചന, പകർച്ചവ്യാധി നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ ചേർത്ത് പൊന്നൈയ്യക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. തന്റെ പ്രസംഗം ഹിന്ദുക്കൾക്കെതിരല്ലെന്നും എന്നാൽ ഹിന്ദു മതത്തെ വിമർശിച്ച് കൊണ്ടുള്ളതുമാണെന്ന പൊന്നൈയ്യയുടെ വാദവും കോടതി പരിഗണിച്ചില്ല.
മരിച്ച ആക്ടിവിസ്റ്റ് സ്റ്റാൻ സ്വാമിയുടെ അനുസ്മരണ പ്രഭാഷണത്തിലായിരുന്നു പൊന്നൈയ്യയുടെ വിദ്വേഷ പ്രസംഗം.











