ഒമാന്‍ ഇന്ത്യ മത്സരം മസ്‌ക്കറ്റില്‍
മസ്‌കറ്റ്: ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ റൗണ്ടിലെ തങ്ങളുടെ അഞ്ചാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ഒമാനെ നേരിടും. തുടര്‍ച്ചയായ നാല് തോല്‍വികളുടെ ആഘാതത്തിലുള്ള ഇന്ത്യഒരു ജയമെങ്കിലുമെന്ന മോഹവുമായാണ് ഇറങ്ങുന്നത്. അവസാന മത്സരത്തില്‍ ഇന്ത്യ തുര്‍ക്‌മെനിസ്താനോട് 2-1ന് തോറ്റിരുന്നു. ഒമാനാകട്ടെ ഏഷ്യയിലെ പ്രബലരായ ഇറാനെ 1-1ന് സമനിലയില്‍ തളച്ച ആത്മവിശ്വാസത്തിലാണിറങ്ങുന്നത്.
റാങ്കിങ്ങില്‍ പിന്നിലുള്ള ഗുവാമിനോടും തോറ്റ ഇന്ത്യക്ക് 102ാം റാങ്കുകാരായ ഒമാനെതിരെ വലിയ പ്രതീക്ഷകളൊന്നുമില്ല.
ഗ്രൂപ് ‘ഡി’യില്‍ ഇന്ത്യ അവസാന സ്ഥാനത്താണ്. ഇറാനും ഒമാനും എട്ടു പോയന്റുമായി ഒന്നും രണ്ടും സ്ഥാനത്തും.
Discussion about this post