കൊവിഡ് നിയന്ത്രണങ്ങള്‍ പശ്ചിമ ബംഗാള്‍ 31 വരെ നീട്ടി. നിയന്ത്രണങ്ങളോടെ മൈതാനങ്ങള്‍ തുറക്കാം. വിവാഹത്തില്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം. രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് വരെ വാഹനനിയന്ത്രണവും സംസ്ഥാനത്ത് നിലവിലുണ്ട്.
അതേസമയം കോവിഡ് വ്യാപനം കണക്കിലെടുത്ത് പശ്ചിമ ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് മാറ്റിവെച്ചു. അടുത്ത ശനിയാഴ്ച അസന്‍സോള്‍, ബിധാന്‍ നഗര്‍, സിലിഗുരി, ചന്ദന്‍ നഗര്‍ എന്നിവിടങ്ങളില്‍ നടക്കേണ്ടിയിരുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് അടുത്ത മാസം പന്ത്രണ്ടിലേക്കാണ് മാറ്റിയത്.
സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചക്ക് ശേഷം പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് കമീഷന് പുറത്തിറക്കിയ പ്രസ്താവനയിലാണ് തെരഞ്ഞെടുപ്പ് തീയതിയിലെ മാറ്റം അറിയിച്ചത്.
Discussion about this post