കൊച്ചി: നടൻ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്‍റെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു മമ്മൂട്ടി. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചത്.
മമ്മൂട്ടിക്ക് രോഗം സ്ഥിരീകരിച്ചതോടെ സിബിഐ 5’ന്‍റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചു. നവംബര്‍ അവസാന വാരം ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്‍തത് ഡിസംബര്‍ രണ്ടാം വാരമാണ്.












