തിരുവനന്തപുരം: ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17ന് നടക്കും. നടൻ മോഹൻലാൽ പൊങ്കാല മഹോത്സവത്തിന്റെ കലാപരിപാടികള്‍ക്ക് ഭദ്രദീപം കൊളുത്തും. ഒന്നാം ഉത്സവ ദിവസമായ ഫെബ്രുവരി ഒമ്പതിന് വൈകീട്ട് 6:30നാണ് കലാപരിപാടികൾ ആരംഭിക്കുന്നത്.
ഒന്നാം ഉത്സവ ദിവസം രാവിലെ 10:50നാണ് കാപ്പ് കെട്ടി കുടിയിരുത്തല്‍. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സർക്കാർ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പൊങ്കാല മഹോത്സവത്തിനും നിയന്ത്രണം ഉണ്ടായേക്കാം. 10:50നായിരിക്കും പൊങ്കാല അടുപ്പുകളില്‍ തീ പകരുക. ഉച്ചയ്ക്ക് 1:20ന് പൊങ്കാല നിവേദ്യം. ഉത്സവം 18ന് സമാപിക്കും.
2020ലെ പൊങ്കാല മഹോത്സവം കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന് തൊട്ട് മുൻപായിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ വർഷം ചടങ്ങുകൾ ക്ഷേത്രത്തിലും പൊങ്കാല വീടുകളിലും മാത്രമായിരുന്നു.
Discussion about this post