സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേറി ബാലകൃഷ്ണന് പച്ചയ്ക്ക് വര്‍ഗീയത പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. അദ്ദേഹത്തിന്റേത് മൂന്നാംകിട വര്ത്തനമാനം ആണ്. മുഖ്യമന്ത്രിയേക്കാള്‍ മോശമായാണ് കോടിയേരി വര്‍ഗീയത പറയുന്നത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വൈദ്യര് ആദ്യം കണ്ണാടി നോക്കണം. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വര്‍ഗീയത പറയാന്‍ മത്സരിക്കുകയാണ് എന്നും വിഡി സതീശന് പറഞ്ഞു.
അപ്രസക്തമായ കാര്യങ്ങള്‍ പറഞ്ഞ് സമയം കളയുകയാണ്. പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറിയും വി.എസ് മുഖ്യമന്ത്രിയുമായി ഇരുന്ന കാലത്ത് ഈ ചോദ്യം ഞങ്ങള്‍ ചോദിച്ചിട്ടില്ല. സംഘപരിവാര്‍ അജണ്ടയില്‍ ഭൂരിപക്ഷ വിഭാഗമാണ് തെറ്റിദ്ധരിക്കപ്പെടുന്നത്. അവരെയാണ് കോണ്‍ഗ്രസ് ബോധവത്കരിക്കാന്‍ ശ്രമിക്കുന്നത് എന്നും വി.ഡി സതീശന് കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി പറഞ്ഞത് കോണ്‍ഗ്രസിന്റെ നിലപാടാണ്. കോണ്‍ഗ്രസ് നേതൃത്വത്തെ സിപിഎം തീരുമാനിക്കേണ്ടതില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വം ന്യൂനപക്ഷങ്ങളെ തഴയുന്നു എന്ന് കോടിയേരി ബാലകൃഷ്ണന് ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
അതേ സമയം, കോവിഡ് വ്യാപനം തുടരുമ്പോള്‍ ആരോഗ്യവകുപ്പ് നിശ്ചലമായി. സര്‍ക്കാരിന്റെ അലംഭാവം ഒമൈക്രോണിനെ നിസ്സാരവത്കരിച്ചു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അശാസ്ത്രീയമായി ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ലെന്നും കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ ഒരു പരിഹാരമല്ല എന്നും വി.ഡി.സതീശന് പറഞ്ഞു.
Discussion about this post