തൃശൂർ: ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസിന് സി.പി.എം തൃശൂർ ജില്ല സമ്മേളനത്തിൽ വിമർശനം. പാർട്ടി ചാവക്കാട് ഏരിയ കമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധികളാണ് ചെയർമാനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
ചെയർമാൻ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നുവെന്നും പാർട്ടി നേതാക്കളുടെ അഭിപ്രായം മുഖവിലക്കെടുക്കുന്നില്ല എന്നതുമാണ് പ്രധാന വിമർശനം. ചെയർമാന്റെ ഈ സമീപനം പ്രദേശത്തെ പാർട്ടി നേതാക്കൾക്ക് അവമതിപ്പ് ഉണ്ടാക്കുന്നുണ്ടെന്നും സിപിഎം പ്രതിനിധികൾ പറഞ്ഞു.
ചെയർമാൻ സ്ഥാനത്ത് മോഹൻദാസ് നാളെ കാലാവധി പൂർത്തിയാക്കാനിരിക്കെയാണ് സമ്മേളനത്തിൽ വിമർശനം ഉയർന്നത്.
Discussion about this post