ആലപ്പുഴ: ഇരട്ട സഹോദരിമാരെ ഇരട്ട സഹോദരന്മാർ വിവാഹം കഴിച്ചു. തലവടി ഇലയനാട്ട് വീട്ടില്‍ ഇ.എന്‍ പവിത്രന്റേയും സുമംഗല ദേവിയുടേയും ഇരട്ട പെണ്മക്കളായ പവിത്രയെയും സുചിത്രയെയുമാണ് പത്തനംതിട്ട പെരിങ്ങര ചക്കാലത്തറ പേരകത്ത് വീട്ടില്‍ മണിക്കുട്ടന്, രഗ്നമ്മ ദമ്പതികളുടെ ഇരട്ട ആണ്മക്കളായ അനുവും വിനുവും വിവാഹം കഴിച്ചത്. തലവടി മഹാഗണപതി ക്ഷേത്ര നടയില്‍ വെച്ചായിരുന്നു ചടങ്ങുകൾ.
ജനിച്ച നാൾ മുതൽ എല്ലാം ഒന്നിച്ചായിരുന്ന പവിത്രയ്ക്കും സുചിത്രയ്ക്കും പിരിയാന്‍ കഴിയില്ലെന്ന തീരുമാനമാണ് ഇരട്ടകളായ വരന്മാരുമായുള്ള വിവാഹത്തിന് ബന്ധുക്കളെ പ്രേരിപ്പിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരട്ടകളായ സമാന മനസ്കരായ വരന്മാരെ കണ്ടെത്തിയത്. ഭാവി ജീവിതത്തിലും പവിത്രയും സുചിത്രയും ഒരുമിച്ചുണ്ടാവുമെന്ന ആഹ്ളാദവും ആശ്വാസവുമാണ് ഇപ്പോൾ മാതാപിതാക്കൾക്ക്.
Discussion about this post