അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ വീണ്ടും മിസൈൽ ആക്രമണ ശ്രമം. അബുദാബി ലക്ഷ്യമാക്കി തിങ്കളാഴ്ച പുലർച്ചെ വന്ന മിസൈലുകൾ യുഎഇ സൈന്യം തകർത്തു. മിസൈലിന്റെ അവശിഷടങ്ങൾ നഗരത്തിൽ ചിതറി വീണു.
ഗൾഫ് രാജ്യങ്ങളുടെ സഖ്യവുമായി ഇറാൻ പിന്തുണയുള്ള ഹൂതികൾ ഇടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലെ ആക്രമണങ്ങളെ യുഎഇ ഭരണകൂടം ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. കഴിഞ്ഞയാഴ്ച അബുദാബി വിമാനത്താവളത്തിൽ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് വിദേശ പൗരന്മാർ കൊല്ലപ്പെട്ടിരുന്നു.
ഇന്ന് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറ്റുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ഇതിന് പിന്നിലും ഹൂതികൾ തന്നെയാണെന്നാണ് സംശയിക്കപ്പെടുന്നത്.
Discussion about this post