നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ അമ്മ രഹസ്യമൊഴി നല്കാന് എത്തി. ആലുവ മജിസ്ട്രേറ്റിന് മുന്നിലാണ് ശോഭന രഹസ്യ മൊഴി നൽകാൻ എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചനാക്കേസില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ തുടരുകയാണ്.
ദിലീപിനൊപ്പം സഹോദരന് അനൂപും സഹോദരി ഭര്‍ത്താവ് സൂരജും രാവിലെ ഹാജരായി. രാവിലെ 9 മുതല്‍ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യാന്‍ അനുമതിയുള്ളത്. ദിലീപിന്റെ നിര്‍മാണ കമ്ബനിയിലെ ജീവനക്കാരനെ അന്വേഷണ സംഘം വിളിച്ചുവരുത്തി. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലെ ജീവനക്കാരനെ ആണ് വിളിച്ചുവരുത്തിയത്.
Discussion about this post