രാജ്യത്തു നിന്നുള്ള മുടി കയറ്റുമതിയ്ക്കു നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. നിയന്ത്രണങ്ങളുടെ അഭാവം കള്ളക്കടത്തിനു കാരണമാകുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു നടപടി. വാണിജ്യ മന്ത്രാലയത്തിനു കീഴിലുളള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡി(ഡിജിഎഫ്ടി) ന്റെ അനുമതിയോടെയേ ഇനി മുടി കയറ്റുമതി നടത്താവൂ എന്നു സർക്കാർ ഉത്തരവിറക്കി.
ഇന്ത്യക്കു പുറമേ ചൈന, കംബോഡിയ, വിയറ്റ്നാം, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽനിന്നും മുടി കയറ്റുമതി ചെയ്യുന്നുണ്ട്. വിഗ് നിർമാണത്തിനും മറ്റ് സൗന്ദര്യവർധക ഉപകരണ നിർമാണത്തിനുമാണു കയറ്റുമതി ചെയ്യപ്പെടുന്ന മുടി കൂടുതലായും ഉപയോഗിക്കുന്നത്.
പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലുങ്കാന എന്നിവയാണ് ഇന്ത്യയിലെ കയറ്റുമതി കേന്ദ്രങ്ങൾ. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ- നവംബർ കാലയളവിൽ ഇന്ത്യയിൽ നിന്ന് 14.4 കോടി ഡോളറിന്റെ മുടി കയറ്റുമതി നടന്നു.
Discussion about this post