ഡൽഹി: സർക്കാർ സർവീസിൽ അടിമുടി പരിഷ്കാരത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് മാതൃകയിൽ ഡിജിറ്റൽ ഹാജർ വ്യാപകമാക്കും. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ ഉടൻ നിയമനങ്ങൾ നടത്തും. ഫയലുകൾ തീർപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് സമയ പരിധി നിശ്ചയിക്കും.
പ്രകടനം അനുസരിച്ച് വിവിധ മന്ത്രാലയങ്ങൾക്ക് റാങ്കിംഗ് നൽകും. സേവനത്തിൽ മികവ് പുലർത്തുന്ന ഉദ്യോഗസ്ഥരെ പരസ്യമായി അനുമോദിക്കും. അത് പോലെ ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കുന്നതിൽ അകാരണമായി വീഴ്ച വരുത്തുന്നവർക്കെതിരെ വകുപ്പ തല നടപടി വേഗത്തിലാക്കും.
മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും വെബ്സൈറ്റുകളിലേക്ക് എളുപ്പത്തിലുള്ള ആക്സസ്, അതിന്റെ പ്രോഗ്രാമുകള്‍ക്കുള്ളില്‍ ഡിജിറ്റല്‍ ഇന്ത്യ ആപ്പുകളുടെ പ്രയോഗം, വകുപ്പ് ആസ്ഥാനങ്ങളിലും മറ്റ് കെട്ടിടങ്ങളിലും സോളാറിന്റെയും മറ്റ് പുനരുപയോഗ ഊര്‍ജത്തിന്റെയും വസ്തുക്കളുടെയും ഉപയോഗം എന്നിവയും റാങ്കിംഗിന്റെ അളവ് കോലായി പരിഗണിക്കും.
Discussion about this post