പ്രലോഭനങ്ങളിലൂടെയും ഭീഷണിയിലൂടെയും ചാനൽ മേധാവി ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമിച്ചെന്ന പരാതിയുമായി മാധ്യമപ്രവർത്തക. ന്യൂസ് ആക്ഷൻ നെറ്റ്വർക്ക് എന്ന യൂട്യൂബ് ചാനൽ ഉടമ ഷാൻ ചൗധരിക്കെതിരെയാണ് പരാതി. സംഭവത്തിൽ പരാതി നൽകി എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് രണ്ട് മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും ഇവർ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു.
‘നിന്നെ കണ്ടാൽ മുസ്ലീം പെൺകുട്ടിയെ പോലുണ്ട്. നീ ഇസ്ലാമിലേക്ക് മതം മാറിയാൽ ഇരുപത്തയ്യായിരം രൂപ എന്ന നിന്റെ ശമ്പളം ഒരു ലക്ഷമാക്കി തരാം.’ ഈ വാഗ്ദാനവുമായി ഇയാൾ പലവട്ടം സമീപിച്ചിരുന്നതായി മാധ്യമപ്രവർത്തക വെളിപ്പെടുത്തി. ശല്യം സഹിക്കാതെ വന്നതോടെ ജോലി രാജി വെച്ചുവെന്നും കമ്പനി 45 ദിവസത്തെ ശമ്പളം പിടിച്ചു വെച്ചുവെന്നും ഇവർ പരാതിപ്പെടുന്നു.
https://www.facebook.com/watch/?v=671138737594058
ജോലി രാജി വെക്കുമെന്ന ഘട്ടം എത്തിയപ്പോൾ ഓഫിസിലേക്ക് വിളിപ്പിച്ചു. അവിടെ മറ്റുള്ള സ്റ്റാഫ് അംഗങ്ങളും ഉണ്ടായിരുന്നു. അവരുടെ സാന്നിധ്യത്തിൽ മോശം ഭാഷ ഉപയോഗിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
ഷാൻ ചൗധരി വലിയ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണ്. ഇയാൾ ഇത്തവണത്തെ ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുള്ളതായി അയാൾ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇയാൾക്കെതിരെ ശക്തമായ നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നതെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ മാധ്യമ പ്രവർത്തക ആവശ്യപ്പെടുന്നു.







