റിയാദ്: സൗദി ദേശീയ പതാകയെ അപമാനിച്ച കേസിൽ നാല് ബംഗ്ലാദേശികൾ അറസ്റ്റിലായി. ജിദ്ദയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. നിയമാനുസൃതമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു.
രാജ്യത്തിന്റെ ദേശീയ പതാകയെ എല്ലാവരും ആദരിക്കുകയും സംരക്ഷിക്കുകയും വേണമെന്നും ഒരു തരത്തിലും അതിനെ അപകീര്‍ത്തിപ്പെടുത്താന്‍ പാടില്ലെന്നതുമാണ് നിയമം. ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവരെ അറസ്റ്റ് ചെയ്ത് മറ്റ് നിയമ നടപടികള്‍ക്ക് വിധേയമാക്കുമെന്നും മക്ക പ്രവിശ്യ പൊലീസ് വ്യക്തമാക്കി.












