ദമാസ്കസ്: യുഎസിനും റഷ്യയ്ക്കുമെതിരെ ഐഎസ് ഭീകരര്‍ ജിഹാദിന് ആഹ്വാനം ചെയ്തു. പശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍ യുഎസും റഷ്യയും നടത്തുന്നത് ‘കുരിശുയുദ്ധ’ മാണന്നും, അതിന് പകരമായി ജിഹാദിനിറങ്ങണമെന്നും ഐഎസ് പറയുന്നു.
എല്ലായിടത്തുമുള്ള മുസ്ലിം യുവാക്കള്‍ അമേരിക്കക്കാര്‍ക്കും റഷ്യകാര്‍ക്കുമെതിരെ ജിഹാദിന് തയാറാകണം. അവര്‍ മുസ്ലിമുകള്‍ക്കെതിരെ കുരിശുയുദ്ധം നടത്തുകയാണെന്നും ശബ്ദ സന്ദേശത്തില്‍ ഐഎസ് നേതാവ് അബു മുഹമ്മദ് അല്‍ അദാനി പറഞ്ഞു. അവിശ്വാസികളുടെയും വിഗ്രഹാരാധകരുടെയും യുദ്ധം വിശ്വാസികള്‍ക്ക് നേരെയാണെന്നും ശബ്ദസന്ദേശത്തില്‍ ഐഎസ് നേതാവ് പറഞ്ഞു.
ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ നേതൃത്വത്തിലുള്ള നുസ്റ സംഘം റഷ്യയ്ക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഐഎസ് യുഎസിനും റഷ്യയ്ക്കുമെതിരെ ജിഹാദിന് ആഹ്വാനം ചെയ്തത്. റഷ്യ സിറിയയില്‍ നടത്തുന്ന വ്യോമാക്രമണത്തിന് പകരമായി റഷ്യക്കാരെ കൊല്ലാനാണ് നുസ്റ സംഘം നേതാവ് അബു മുഹമ്മദ് അല്‍ ജൊലാനി ഇന്നലെ ആഹ്വാനം ചെയ്തത്.
കഴിഞ്ഞ മാസം 30നാണ് റഷ്യയുടെ നേതൃത്വത്തില്‍ സിറിയയില്‍ വ്യോമാക്രമണം ആരംഭിച്ചത്.ശക്തമായ ആക്രമണത്തില്‍ വലിയ ആള്‍നാശമാണ് ഭീകരര്‍ക്ക് ഉണ്ടായത്.
Discussion about this post