ജറുസലേം: ഇന്ത്യയുമായി ഉള്ളത് അനിഷേധ്യമായ ബന്ധമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഇസ്രായേലുമായി ശക്തവും കാലാനുസൃതവുമായ ബന്ധം നിലനിർത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദി അറിയിച്ചു. നയതന്ത്ര സൗഹൃദത്തിന്റെ മുപ്പതാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://twitter.com/naftalibennett/status/1487488214017454081?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1487488214017454081%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fzeenews.india.com%2Findia%2Findia-israel-have-a-gehri-dosti-israeli-pm-naftali-bennett-tells-pm-narendra-modi-on-30-years-of-diplomatic-ties-2431953.html
ഇന്ത്യയും ഇസ്രായേലുമായുള്ള ബന്ധം ശക്തമാണ്. ഒരുമിച്ച് നിന്നാൽ ഇരു രാജ്യങ്ങൾക്കും വലിയ നേട്ടങ്ങൾ സ്വന്തമാക്കാനാനും. സാംസ്കാരികവും സൈനികവും സാമ്പത്തികവുമായ മേഖലകളിൽ സമാനമായ വീക്ഷണം പുലർത്തുന്ന രാജ്യങ്ങളാണ് ഇസ്രായേലും ഇന്ത്യയുമെന്നും ബെന്നറ്റ് ഓർമ്മിപ്പിച്ചു.
ഇസ്രായേലിന്റെ അസ്തിത്വം 1950ൽ അംഗീകരിച്ച ഇന്ത്യ 1992ൽ ഇസ്രായേലുമായി നയതന്ത്ര ബന്ധം ആരംഭിച്ചിരുന്നു. ആ ബന്ധം 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ എത്തിയതോടെ പുതിയ തലങ്ങളിൽ എത്തിയിരുന്നു. ആഗോള സ്വീകാര്യതയുള്ള ലോകനേതാവായി ഉയർന്നു വരാനുള്ള എല്ലാ ഗുണങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉണ്ടെന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ വാക്കുകൾ ബെന്നറ്റും ആവർത്തിച്ചു.
Discussion about this post