അഹമ്മദാബാദ്: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ കൂറ്റൻ ചുവർ ചിത്രം അനാച്ഛാദനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഹമ്മദാബാദിലെ സബർമതി നദീതീരത്താണ് കളിമണ്ണിൽ ഗാന്ധിയുടെ കൂറ്റൻ ചുവർചിത്രം ഒരുക്കിയത്. ഗാന്ധിജിയുടെ 74ആം ചരമ വാർഷിക ദിനത്തിലായിരുന്നു ചടങ്ങ്.
महात्मा गांधी जी ने हर भारतीय के हृदय में स्वदेशी, स्वभाषा और स्वराज की अलख जगाई। उनके विचार और आदर्श सदैव हर भारतवासी को राष्ट्रसेवा के लिए प्रेरित करते रहेंगे।
आज पूज्य बापू की पुण्यतिथि पर उन्हें नमन कर श्रद्धांजलि देता हूँ।
— Amit Shah (Modi Ka Parivar) (@AmitShah) January 30, 2022
ഗാന്ധിജി ഓരോ ഭാരതീയന്റെയും ഹൃദയത്തിൽ സ്വദേശി, സ്വഭാഷ, സ്വരാജ് എന്നിവയുടെ ചൈതന്യം വിതറി. അദ്ദേഹത്തിന്‍റെ ചിന്തകളും ആദർശങ്ങളും രാഷ്ട്രത്തെ സേവിക്കാൻ ഓരോ ഇന്ത്യക്കാരനെയും എപ്പോഴും പ്രചോദിപ്പിക്കും. ഇന്ന്, ബഹുമാനപ്പെട്ട ബാപ്പുവിന്‍റെ ചരമവാർഷികത്തിൽ ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു. അമിത് ഷാ ട്വീറ്റ് ചെയ്തു.
ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെ മേൽനോട്ടത്തിൽ പരിശീലനം ലഭിച്ച രാജ്യത്തുടനീളമുള്ള 75 ശിൽപികൾ ചേർന്നാണ് ചുവർചിത്രം നിർമ്മിച്ചത്. അനാച്ഛാദന ചടങ്ങിൽ കേന്ദ്ര മന്ത്രി നാരായൺ റാണെ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര സഹമന്ത്രി ഭാനു പ്രതാപ് സിംഗ് വർമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Discussion about this post