അഹമ്മദാബാദ്: ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിൽ കിഷൻ ഭാർവദ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൗലാന ഖമർ ഗനി ഉസ്മാനിയുടെ, അറസ്റ്റിന് മുൻപുള്ള വർഗീയ വിഷം ചീറ്റുന്ന ആഹ്വാനം വിവാദമാകുന്നു. ഒട്ടും ഭയപ്പെടാതെ പ്രവാചകന്റെ മാനം കാക്കാൻ ഇസ്ലാമിക വിശ്വാസികൾ പ്രതിരോധം തുടരണമെന്നാണ് മൗലാന പറയുന്നത്.
അവരെ ഒരിക്കലും വിജയിക്കാൻ അനുവദിക്കരുത്. സകല ശക്തിയും ഉപയോഗിച്ച് മുന്നോട്ട് വരണം. ഞാൻ ശിക്ഷിക്കപ്പെട്ടാലും നിങ്ങൾ ദൗത്യം തുടരണം. ഇതായിരുന്നു മൗലാനയുടെ വാക്കുകൾ. ഇന്ത്യയിൽ ഇന്ന് നടക്കുന്നതിനെ ചെറുക്കണം. സുരക്ഷയുടെ തണൽ വിട്ട് ഇസ്ലാമിക പണ്ഡിതന്മാർ പുറത്തു വരണമെന്നും മൗലാന ആവശ്യപ്പെടുന്നു.
ഫേസ്ബുക്കിലൂടെ മതങ്ങളെ വിമർശിച്ചതിനാണ് ഗുജറാത്ത് സ്വദേശിയായ 27 വയസ്സുകാരൻ കിഷൻ ബോലിയയെ മൗലാന ഖമർ ഗനി ഉസ്മാനിയുടെ അനുചരസംഘം കൊലപ്പെടുത്തിയത്. ജനുവരി 25നായിരുന്നു ബൈക്കിൽ എത്തിയ അക്രമികൾ കിഷൻ ബോലിയയെ കൊലപ്പെടുത്തിയത്. 25 വയസ്സുകാരനായ മുഹമ്മദ് ഷബീറാണ് ബോലിയയെ വെടിവെച്ചത്.
Discussion about this post