കേന്ദ്ര ബജറ്റിന്റെ പശ്ചാത്തലത്തിൽ പ്രതീക്ഷയോടെ ഓഹരിവിപണി ഉയരുകയാണ്. കേന്ദ്രബജറ്റ് ദിവസം സെന്‍സെക്സ് 710 പോയിന്റ് ഉയര്‍ന്നു; നിഫ്റ്റി 190 പോയിന്റ് നേട്ടത്തിലാണ്.
അതേസമയം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പായി ധനമന്ത്രി നിര്‍മല സീതാരാമന് രാഷ്ട്രപതി ഭവനില്‍ എത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. ബജറ്റ് അവതരണത്തിന് അനുമതി തേടുന്നതിന്റെ ഭാഗമായാണ് ഈ കൂടികാഴ്ച.
ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന് ധനകാര്യമന്ത്രാലയത്തിന്റെ ഓഫീസിലെത്തി സഹമന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ബജറ്റിന് മുന്നോടിയായി 10ന് മന്ത്രിസഭാ യോഗം ചേരും. രാവിലെ 11നാണ് ബജറ്റ് അവതരിപ്പിക്കുന്നത്.
ഇത്തവണയും പേപ്പര്‍രഹിത ബജറ്റാണ്. ധനമന്ത്രി ടാബില്‍ നോക്കിയാവും ബജറ്റ് അവതരിപ്പിക്കുക.
Discussion about this post