ഡൽഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്‍ ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ് സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചു. ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍പുറിലെ ബിജെപി സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന.
2 G സ്‌പെക്ട്രം, അഗസ്താവെസ്റ്റ്‌ലാന്‍ഡ് ഇടപാട് തുടങ്ങി നിരവധി കേസുകളുടെ അന്വേഷണത്തിൽ പങ്കാളിയായിരുന്നു രാജേശ്വര്‍ സിങ്. നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി നഡ്ഡ, യോഗി ആദിത്യനാഥ് എന്നിവര്‍ ഇന്ത്യയെ ലോകശക്തിയാക്കാന്‍ പ്രയത്‌നിക്കുന്നവരാണെന്നും അവരോടൊപ്പം രാഷ്ട്ര നിര്‍മാണത്തിൽ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നുവെന്നും രാജേശ്വര്‍ സിങ് വ്യക്തമാക്കി. ഉത്തര്‍പ്രദേശ് പോലീസില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേഗത്തില്‍ നീതി നടപ്പാക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്ന ഉദ്യോഗസ്ഥനാണ് രാജേശ്വർ സിംഗ്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന സമയത്ത് ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന പല അഴിമതിക്കാരേയും അഴിക്കുള്ളിലാക്കാന്‍ കഴിഞ്ഞ ഉദ്യോഗസ്ഥനാണ് രാജേശ്വർ സിംഗ്.
Discussion about this post