ഡൽഹി: രാജ്യത്തെ എല്ലാ ജനങ്ങൾക്കും കുടിവെള്ളം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ജലജീവൻ മിഷന് 60,000 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. നദീ സംയോജനത്തിന് കരട് പദ്ധതി രേഖ തയ്യാറായതായി മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ അഞ്ച് നദികൾ തമ്മിൽ യോജിപ്പിക്കാനുള്ള പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. ദമൻ ഗംഗ – പിജ്ഞാൾ, തപി – നർമദ, ഗോദാവരി – കൃഷ്ണ, കൃഷ്ണ – പെന്നാർ, പെന്നാർ – കാവേരി തുടങ്ങി അഞ്ച് നദീ സംയോജന പദ്ധതികൾക്കായായാണ് തുക വകയിരുത്തിയത്.
നദീസംയോജന പദ്ധതിക്കായി 46,605 കോടി രൂപ വകയിരുത്തി. പദ്ധതിയുടെ ഗുണഭോക്താക്കളായ സംസ്ഥാനങ്ങൾ തമ്മിൽ ധാരണയായാൽ പദ്ധതി ഉടൻ നടപ്പിലാക്കും.ഈ പദ്ധതികൾ കാർഷികാവശ്യങ്ങൾക്കായും ഉപയോഗിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
ഇലക്ട്രിക് വാഹന മേഖലയ്‌ക്ക് ബാറ്ററി സ്വാപ്പിംഗ് നയം കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ചു കൊണ്ട് പൊതുഗതാഗത മേഖലകൾ സൃഷ്ടിക്കും. ഇലക്ട്രിക്ക് ചാർജിങ് സ്റ്റേഷനുകൾ കൂടുതൽ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post