കെ-റെയിലിന് കോണ്‍ഗ്രസ് എതിരല്ലെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന കേരളത്തിലെ ജനങ്ങളെ പിന്നില്‍ നിന്നും കുത്തുന്നതിന് തുല്ല്യമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കിടപ്പാടം നഷ്ടപ്പെടുന്നവരെ ഒപ്പം നിന്ന് ചതിക്കുകയാണ് കോണ്‍ഗ്രസും യു.ഡി.എഫും ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്രയും കാലം സമരം ചെയ്തിട്ടും പെട്ടെന്ന് നിലപാട് മാറ്റാന്‍ പിണറായി വിജയനുമായി എന്ത് ഡീലാണ് ഉണ്ടാക്കിയതെന്ന് സുധാകരന് വ്യക്തമാക്കണം. നിലപാട് മാറ്റിയതോടെ കോണ്‍ഗ്രസിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന്റെ ആത്മാര്‍ത്ഥതയില്ലായ്മ ബി.ജെ.പി നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്ക് വേണ്ടി മത്സരിക്കുന്ന പരസ്പര സഹകരണ മുന്നണികള്‍ കേരളത്തെ വലിയ കടക്കെണിയിലാക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി ബാലഗോപാല്‍ വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അനുമതി കിട്ടാത്ത പദ്ധതിക്ക് വേണ്ടി ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ ബി.ജെ.പി ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post