ശ്രീനഗർ: ജമ്മുകാഷ്മീരിൽ അതിർത്തിയിൽ മൂന്ന് പാക്കിസ്ഥാൻ മയക്കുമരുന്ന് കടത്തുകാരെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) വെടിവച്ചു കൊന്നു. ഞായറാഴ്ച പുലർച്ചെ സാംബ സെക്ടറിലായിരുന്നു സംഭവം. ഇവരിൽനിന്ന് 36 പാക്കറ്റ് ഹെറോയിൻ പിടിച്ചെടുത്തു.
പുലർച്ചെ 2.30ഓടെയാണ് മയക്കുമരുന്ന് കടത്തുകാരുടെ നീക്കം അതിർത്തി രക്ഷാസേനയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്നുണ്ടായ വെടിവയ്പിൽ മയക്കുമരുന്ന് കടത്തുകാരെ വധിക്കുകയും സംഭവ സ്ഥലത്തുനിന്നും ഹെറോയിൻ കണ്ടെടുക്കുകയും ചെയ്തു.
സ്ഥലത്ത് ബിഎസ്എഫ് പരിശോധന തുടരുകയാണ്.
Discussion about this post