അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു. ദീപ ഹൂഡ ഇന്നത്തെ മത്സരത്തിൽ ഇന്ത്യക്കായി അരങ്ങേറും 1000 ഏകദിനങ്ങൾ കളിക്കുന്ന രാജ്യമെന്ന റെക്കോർഡ് ഇന്നത്തെ മത്സരത്തോടെ ഇന്ത്യക്ക് സ്വന്തമാകും.
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കർക്ക് അനുശോചനം രേഖപ്പെടുത്തി കറുത്ത ആം ബാൻഡ് ധരിച്ചാണ് ഇന്ത്യൻ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നത്. രാജ്യത്ത് രണ്ട് ദിവസത്തെ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മത്സരവേദിയിൽ ദേശീയ പതാക പകുതി താഴ്ത്തിയാണ് കെട്ടിയിരിക്കുന്നത്.
Discussion about this post