ഡൽഹി: ഇതിഹാസ ഗായിക ലത മങ്കേഷ്കറുടെ സംസ്കാര ചടങ്ങുകൾ മുംബൈ ശിവജി പാർക്ക് ശ്മശാനത്തിൽ നടക്കും. ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ശിവജി പാർക്കിൽ പുരോഗമിക്കുകയാണ്.
ലതാ മങ്കേഷ്കറോടുള്ള ആദര സൂചകമായി ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ബിജെപി മാറ്റി വെച്ചു. കേന്ദ്ര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടക്കാനിരുന്ന ലോക കല്യാൺ സങ്കല്പ് പത്ര പ്രകാശനമാണ് ദേശീയ ദു:ഖാചരണത്തെ തുടർന്ന് ബിജെപി മാറ്റി വെച്ചത്.
ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ രാജ്യത്ത് രണ്ട് ദിവസത്തെ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ ഓഫീസുകളിൽ ദേശീയ പതാക പകുതി താഴ്ത്തി കെട്ടാനും ആഘോഷ പരിപാടികൾ ഒഴിവാക്കാനും കേന്ദ്ര സർക്കാർ നിർദേശം നൽകി.
Discussion about this post