മുംബൈ: അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന്റെ ഭൗതിക ശരീരത്തില്‍ ബോളിവുഡ് നടന് ഷാരൂഖ് ഖാന് തുപ്പിയതായി ആരോപണം. ലതാ മങ്കേഷ്കറിന്റെ അന്തിമ കര്‍മ്മങ്ങള്‍ നടന്ന ശിവാജി പാര്‍ക്കിലെത്തി ഷാരൂഖ് ഖാന് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ലതയുടെ ഭൗതിക ശരീരത്തിനരികെ നിന്ന് പ്രാര്‍ത്ഥിച്ച ഷാരൂഖ് മൃതദേഹത്തിലേക്ക് തുപ്പുകയായിരുന്നു. ഇതേതുടര്‍ന്ന് ഷാരൂഖിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ലതാ മങ്കേഷ്കറിന്റെ മൃതദേഹത്തിനരികെ നിന്ന് പ്രാര്‍ത്ഥിക്കുന്ന ഷാരൂഖിന്റെയും മാനേജര്‍ പൂജ ദദ്ലാനിയുടെയും ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഷാരൂഖ് മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനയായ ദുആ ചെയ്യുമ്പോള്‍ പൂജ ഹൈന്ദവ ആചാരപ്രകാരം കൈകൂപ്പി പ്രാര്‍ത്ഥിക്കുകയാണ്.
ഞായറാഴ്ച വൈകിട്ട് ആറരയോടെ മുംബൈ ശിവാജി പാര്‍ക്കിലായിരുന്നു സംസ്കാരച്ചടങ്ങുകള്‍. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
Discussion about this post