കോഴിക്കോട്: കെ റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറും വരെ സമരം തുടരുമെന്ന് പരിസ്ഥിതി പ്രവർത്തക ദയാബായി. ജനങ്ങളെ പിഴുതെറിയുന്നതാകരുത് വികസനമെന്ന് അവർ പറഞ്ഞു. കാട്ടിലെ പീടികയിലെ കെ റെയില്‍ വിരുദ്ധ സത്യാഗ്രഹ വേദിയില്‍ ഐക്യദാർഢ്യവുമായെത്തിയതായിരുന്നു ദയാബായി.
ജനങ്ങളെ വഴിയാധാരമാക്കുന്ന ഒരു പദ്ധതിയും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഇതിനായി ജനങ്ങൾ ഒന്നിക്കണമെന്നും ദയാബായി പറഞ്ഞു. കാട്ടിലെ പീടികയിലെ കെ റെയില്‍ വിരുദ്ധ സത്യാഗ്രഹം അഞ്ഞൂറാം ദിനത്തിലേക്ക് കടക്കവേയാണ് ദയാബായി പിന്തുണയുമായെത്തിയത്.
Discussion about this post