ഡല്‍ഹി: ഹിജാബ് വിവാദത്തില്‍ കര്‍ണാടകയില്‍ പ്രതിഷേധങ്ങള്‍ ശക്തമാവുന്നതിനിടെ ബംഗളൂരുവിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നഗരത്തിലെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സമീപം കൂട്ടം കൂടുന്നതിനും പ്രതിഷേധം നടത്തുന്നതിനുമാണ് വിലക്ക്.
ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ കമല്‍ പന്താണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. നഗരത്തില്‍ പ്രതിഷേധമുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സുരക്ഷക്കായി നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി ഒമ്പത് മുതല്‍ 22 വരെയായിരിക്കും നിയന്ത്രണം നിലവിലുണ്ടാവുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 200 മീറ്റര്‍ ചുറ്റളവില്‍ ഉത്തരവ് ബാധകമായിരിക്കും.
Discussion about this post