ചെന്നൈ: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഇരുചക്രവാഹനത്തില്‍ എത്തിയാണ് അക്രമികള്‍ ഓഫീസിന് നേരെ ബോംബ് എറിഞ്ഞത്. .സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി.
മൂന്ന് പെട്രോള്‍ ബോംബുകളാണ് എറിഞ്ഞതെന്നാണ് സൂചന. ചെന്നൈയിലെ ടി നഗറിലുള്ള തമിഴാലയം എന്ന ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം പെട്രോള്‍ ബോംബുകള്‍ ഓഫീസിന്റെ മുറ്റത്തേക്കും വരാന്തയിലേക്കും എറിയുകയായിരുന്നു.
പ്രവര്‍ത്തകര്‍ ഓഫീസിനകത്ത് ആയതിനാല്‍ ആര്‍ക്കും അപകടം സംഭവിച്ചില്ല. ബോംബ് ആക്രമണം അറിഞ്ഞതിന് പിന്നാലെ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തുകയും അക്രമികള്‍ക്കായി തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെന്നൈയിലെ നന്ദനത്തില്‍ നിന്ന് ഒരാളെ പോലീസ് പിടികൂടിയത്. ഓഫീസിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.
Discussion about this post